ഇരുപത്തിമൂന്നോളം സർവ്വകലാശാലകൾ വ്യാജം: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

ഇന്ത്യയിൽ 23 ഓളം സർവ്വകലാശാലകളും 279 ഓളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാജം, യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനുമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തിറക്കിയത്.

ന്യൂ ഡെൽഹി: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അടുത്ത അധ്യായന വര്‍ഷം ഇത്തരം വ്യാജ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തരുതെന്നും വ്യാജ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സ്ഥാപനങ്ങളുടെ പട്ടിക ഉടന്‍ മാധ്യമങ്ങളില്‍ പ്രസീദ്ധീകരിക്കും.

Comments (0)
Add Comment