ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്.

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്. ഞാഴാറാഴ്ച രാത്രി 21 പേരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് അവകാശപ്പെട്ട് രാജ്ഭവനിലെത്തിയ പരീക്കര്‍ക്ക് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നൽകുകയും അതേസമയം 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് നേരത്തെ അവകാശവാദമുന്നയിച്ച കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റ് പരിഗണിക്കാതിരിക്കുകയും ചെയ്ത നടപടിയാണ് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്.