ഗൂഗിൾ ക്രോം പുതിയ പതിപ്പ് പുറത്തിറക്കി

ഉപകാരപ്രദമായ നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്തു!

ഗൂഗിൾ ക്രോമിന്റെ പുതിയ പതിപ്പിൽ വെബ്അസംബ്ലി സപ്പോർട്ട്, സിഎസ്എസ് ഗ്രിഡ് ലേഔട്ട്, മീഡിയ സെഷൻ എപിഐ അടക്കം ഉപകാരപ്രദമായ നിരവധി സവിശേഷതകൾ കൂട്ടിച്ചേർക്കുകയും പ്രധാനപ്പെട്ട ഒമ്പതോളം സുരക്ഷാപിഴവുകൾ പരിഹരിക്കുകയും ചെയ്തതായി ഗൂഗിൾ. പുതിയ പതിപ്പ് ആൻഡ്രോയിഡ്, ക്രോം ഒഎസ്, ലിനക്സ്, മാക്, വിൻഡോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമാണ്. അതേസമയം ചില സവിശേഷതകൾ ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ മാത്രമായിരിക്കും ലഭ്യമാവുക.