കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലില്‍ നടത്തുമെന്ന് ഇ ശ്രീധരന്‍

അനിശ്ചിതത്വം നിങ്ങിയതായി ഇ. ശ്രീധരന്‍; കൊച്ചി മെട്രോ ഏപ്രിലില്‍; ഉദ്ഘാടനത്തിന് സര്‍ക്കാര്‍ അനുമതി; ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ.

റെയില്‍വേ സുരക്ഷാ കമ്മിഷന്റെ പരിശോധനകള്‍ക്കു ശേഷം തീയതി പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍. കൊച്ചി മെട്രോ ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഉദ്ഘാടനം ചെയ്യുക. രണ്ടാംഘട്ടം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ സുരക്ഷാ കമ്മിഷന്റെ പരിശോധനകള്‍ക്കു ശേഷം തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് പാലാരിവട്ടം വരെയെന്ന തീരുമാനം ഉണ്ടായത്.