സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഇന്നു മുതൽ നിയന്ത്രണമില്ല

നോട്ട് പിൻവലിക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കിയതായി ആർബിഐ.

നോട്ട് പിൻവലിക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കിയതായി ആർബിഐ. ഇന്നു മുതല്‍ അക്കൗണ്ടിലുള്ള പണം പരിധിയില്ലാതെ പിന്‍വലിക്കാവുന്നതാണ്. പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നുവെങ്കിലും പരമാവധി പിൻവലിക്കൽ 50,000 മായി നിജപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കിയതിന് തുടർന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയായിരുന്നു.