സമാജ്‍വാദി പാർട്ടി നേതാവ് ഗായത്രി പ്രജാപതി അറസ്റ്റില്‍

ആരോപണത്തെ തുടർന്ന് പ്രജാപതിയെ നേരത്തെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു.

അമ്മയെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രജാപതിയടക്കം ഏഴു പേർ പ്രതികളാണ്. 2014നായിരുന്നു കേസിനാധാരമായ സംഭവം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഫെബ്രുവരി 17നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ അറസ്റ്റിനെ ചെറുക്കുന്നതിനായി ഇയാള്‍ ഒളിവില്‍ പോവുകയാണുണ്ടായത്. തുടര്‍ന്ന് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിടുന്നത് തടയുന്നതിനായി ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും പോലീസ് തടഞ്ഞുവെക്കുകയും ചെയ്യുകയായിരുന്നു.