മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിൽ വീണ്ടും മുഖ്യമന്ത്രിയാകുന്നു. പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരടക്കം 22 എംഎല്‍എമാരുടെ പിന്തുണ ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഗോവയിൽ നേരത്തെ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ കേന്ദ്ര മന്ത്രി പദത്തിനായാണ് സ്ഥാനം ഉപേക്ഷിച്ചിരുന്നത്. 40 അംഗ നിയമസഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും 13 സീറ്റുമായി രണ്ടാം സ്ഥാനത്തുള്ള ബിജെപി ഏറെ പ്രതീക്ഷയിലാണ്.