കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച വന്നിരുന്നോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം പോലീസ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൈപ്പാറ്റുകയോ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.